കൊച്ചി : മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. ഇന്ന് ഉച്ചയ്ക്ക്ശേഷമാണ് തിരിച്ചറിയൽ പരേഡ് നടന്നത് . ടി.ജെ ജോസഫ്, മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്.
എൻഐഎ സംഘം കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയിൽ തിരിച്ചറിയിൽ പരേഡിനുള്ള അപേക്ഷ നൽകിയിരുന്നു. അനുമതി നൽകിയ കോടതി നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു മജിസ്‌ട്രേറ്റിനെയും ചുമതലപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.