ലിംഗമാറ്റം നടത്തി കുവൈത്തി പാസ്പോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച അറബ് വനിത വിമാനത്താവളത്തിൽ പിടിയിലായി പുരുഷ വേഷത്തിലാണ് കുവൈത്ത് പാസ്സ്പോർട്ടുമായി ഇവ കുവൈത്ത് വിമാനത്താവളത്തിലെത്തിയത്. ഇവരുടെ നീക്കത്തിലും സംസാരത്തിലും സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു . ഇതിനൊടുവിലാണ് ഇവരുടെ കള്ളം പുറത്തായത്.ഇവർ വ്യാജ ഡോക്ടറായി കുവൈത്തിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. നാട്ടിലായിരിക്കെ തന്നെ തേടിയെത്തിയ ഒരു കുവൈത്തി രോഗിയുടെ ദയനീയാവസ്ഥ ചൂഷണം ചെയ്താണ് അറബ് സ്ത്രീ ലിംഗ മാറ്റം നടത്തി പുരുഷ ഡോക്ടറായി ആദ്യം കുവൈത്തിലേക്ക് കടക്കുന്നത്. പ്രസ്തുത കുവൈത്തിയുടെ സിവിൽ ഐഡിയും മറ്റും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പാസ്പ്പോർട്ടിൽ തിരിമറി നടത്തിയതായും കണ്ടെത്തി
ലിംഗമാറ്റം നടത്തി കുവൈത്തി പാസ്പോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിലായി
Jowan Madhumala
0