പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്


ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്.

വനത്തില്‍ നിന്നും വിറകും പഴങ്ങളും തേനും മറ്റും ശേഖരിക്കുന്നതിനിടെ കരടി ഇയാളുടെ അടുത്തേക്ക് പാഞ്ഞ് വരികയും ആക്രമിക്കുകയായിരുന്നു.

മുഖത്തും കാലിനും പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
أحدث أقدم