ഇൻഡിഗോയിൽ പറന്നോളു; ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കി, നിരക്ക് കുറഞ്ഞു



 യുഎഇ: ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്കം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. ഡൽഹി, മുംബെെ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ചില ഭാഗങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകും.ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയായിരിക്കുമെന്ന് സാഫ്രോൺ ട്രാവൽ ആൻഡ് ടൂറിസത്തിൽ നിന്നുള്ള പ്രവീൺ ചൗധരി പറഞ്ഞു. ഇൻഡിഗോ നിരക്ക് കുറഞ്ഞതോടെ പല വിമാന കമ്പനികളും നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിക്കുകയായിരുന്നു. ചെറിയ വരുമാനക്കാരയ പ്രവാസികൾക്ക് വലിയ ഗുണം ചെയ്യുന്ന തീരുമാനം ആണ് ഇൻഡിഗോ പുറത്തിറക്കിയത്.എടിഎഫ് വിലകൾ മാറിമറയും, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് നിരക്ക് ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം ആണ് ഉണ്ടാകുന്നത്. ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ സമീപകാലത്ത് ഒന്നും ഇത്തരത്തിലുള്ള കുറവ് ഉണ്ടായിട്ടില്ലെന്നാണ് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്.

أحدث أقدم