മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനാണ് മര്‍ദനമേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനം. പമ്പിലെ മറ്റൊരു ജീവനക്കാരൻ വന്നപ്പോൾ അക്രമികള്‍ പോയെങ്കിലും വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളായ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.