ശബരിമല നിലയ്ക്കലിൽ മരിച്ചയാൾ തിരിച്ചെത്തി. നിലയ്ക്കലിൽ കണ്ടെത്തിയ മൃതദേഹം സംസ്കരിച്ചത് ആളുമാറി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞത മൃതദേഹം സംസ്‌കരിച്ചു. രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.അതേസമയം അയ്യപ്പദർശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. വെള്ളിയാഴ്ച എൺപതിനായിരത്തോളം തീർഥാടകർ ദർശനത്തിനായെത്തി. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ തീർഥാടകരുടെ നിര അപ്പാച്ചിമേടുവരെ നീണ്ടു. പമ്പയിലടക്കം പലയിടത്തും തീർഥാടകരെ തടഞ്ഞാണ് പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.പമ്പയിൽ മണിക്കൂറോളം തീർഥാടകരെ തടയുന്ന സാഹചര്യമുണ്ടായി. ഇത് പോലീസും തീർഥാടകരും തമ്മിൽ തർക്കത്തിനിടയാക്കി. പമ്പ മണപ്പുറം, ഗണപതികോവിലിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് തീർഥാടകരെ തടഞ്ഞത്.
ശബരിമല നിലയ്ക്കലിൽ മരിച്ചയാൾ തിരിച്ചെത്തി
jibin
0