കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നെന്ന പരാതി വ്യാജം. വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ടില്ലെന്നും കമ്മൽ കാണാതായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് കുട്ടി വ്യാജ പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കൊല്ലം കൊട്ടാരക്കരയിൽ ട്യൂഷന് പോകും വഴി അക്രമികൾ തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നുവെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയത്.
വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന് പരാതിയിൽ വൻ ട്വിസ്റ്റ് !
Jowan Madhumala
0
Tags
Top Stories