വഴിയരികിൽ മദ്യ കച്ചവടം; വിദേശമദ്യവുമയി പിടിയിൽ



മാവേലിക്കര : കല്ലുമല- നാലുമുക്ക് റോഡിൽ വഴിയരികിൽ നിയമവിരുദ്ധമായി മദ്യക്കച്ചവടം നടത്തിയാളെ എക്‌സൈസ് സംഘം പിടികൂടി. അറുന്നൂറ്റിമംഗലം ദിവ്യാദാസ് ഭവനിൽ ശിവദാസൻ ആണ് പിടിയിലായത്. ഇയാളിൽ നിന്നും 17 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം വിറ്റ് കിട്ടിയ 500 രൂപയും കണ്ടെടുത്തു. 

മാവേലിക്കര എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 7.50ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 

പ്രിവന്റിവ് ഓഫീസർ അനി.കെ, സി.ഇ.ഒമാരായ താജുദ്ദീൻ, ജയകൃഷ്ണൻ, രാജേഷ് കുമാർ, രാകേഷ് കൃഷ്ണൻ എന്നിവരും പരിശോധന സംഗത്തിലുണ്ടായിരുന്നു.
أحدث أقدم