ചാലക്കുടി: തെരുവ് നായകള്‍ കോഴിഫാമിലെ മുന്നോറോളം കോഴികളെ കൊന്നൊടുക്കി. കൊരട്ടി പൈനാടത്ത് പൗലോസിന്റെ കോനൂരിലുള്ള ഫാമിലെ കോഴികളെയാണ് തെരുവ് നായകള്‍ കൊന്നൊടുക്കിയത്. ഞായര്‍ രാവിലെ കോഴികള്‍ക്ക് തീറ്റകൊടുക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 30ദിവസം പ്രായമെത്തിയ കോഴികളാണ് ചത്തത്. 1300 കോഴികളാണ് ഷെഡിലുണ്ടായിരുന്നത്. ഷെഡിന് ചുറ്റുകെട്ടിയ പ്ലാസ്റ്റിക് വല പെട്ടിച്ചാണ് നായകള്‍ അകത്ത് കടന്നത്. കഴിഞ്ഞ ദിവസം മേലൂരിലും കോഴി ഫാമിലെ കോഴികളെ കുറുക്കന്‍മാര്‍ കൊന്നൊടുക്കിയിരുന്നു. കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്.(പടം)കോനൂരിലെ ഫാമില്‍ തെരുവുനായകള്‍ കൊന്നിട്ട കോഴികള്‍
തെരുവ് നായകള്‍ കോഴിഫാമിലെ മുന്നോറോളം കോഴികളെ കൊന്നൊടുക്കി.
jibin
0