ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം


ആലപ്പുഴ: ആലപ്പുഴയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ മൂന്നിടത്ത് കരിങ്കൊടി പ്രതിഷേധം.

 കായംകുളം, ചേപ്പാട്, ഹരിപ്പാട് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഓച്ചിറയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ ആലപ്പുഴയിലെത്തിയത്. ഇന്നലെ രാത്രി ആലപ്പുഴയിലെത്തിയ അദ്ദേഹം കായംകുളത്ത് എൻ.സി.പി സി ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. 

ഇന്ന് രാവിലെ 11 മണിയോടെ ഗസ്റ്റ് ഹൗസിൽ നിന്നും ഓച്ചിറയിലേക്ക് പോകും വഴിയാണ് എസ്.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചത്. പോലീസ് മൂന്നിടത്തും പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. 

എസ്. എഫ് ഐ ജില്ലാ പ്രസിഡന്റ് ഹരി പ്രസാദ് അടക്കം 16 പേർ ഇപ്പോൾ കരീലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി കസ്റ്റഡിയിൽ ഉണ്ട്.
أحدث أقدم