തിരുവല്ലയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം.. ഡോക്ടർക്കെതിരെ കേസ്…


 
പത്തനംതിട്ട: പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. ആലപ്പുഴ സ്വദേശികളായ ഹരികൃഷ്ണൻ വന്ദന ദമ്പതികളുടെ ഒൻപത് മാസം പ്രായമായ ആൺ കുഞ്ഞാണ് ഇന്നലെ മരിച്ചത്. ചികിത്സ പിഴവ് മൂലമാണ് ഗർഭസ്ഥ ശിശു മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് ഡോക്ടർ സൂസനെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം വന്ദന തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
أحدث أقدم