ഇടുക്കി മൂലമറ്റത്തു ഭാര്യയുടെ വസതിയിലേക്കു ജീപ്പ്‌ ഇടിച്ച്‌ കയറ്റി യുവാവ്‌




Iduki ഭാര്യയും കുട്ടികളും തിരിച്ചറിയൽ വീട്ടിലുള്ളപ്പോഴായിരുന്നു അതിക്രമം. സംഭവത്തിൽ പതിപ്പള്ളി സ്വദേശി സൂര്യകുന്നേൽ പ്രേംജിത്തിനെ (കണ്ണൻ- 37) പോലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് കണ്ണന്റെ മർദനത്തിൽനിന്നു രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലുണ്ടായിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളിൽ കയറി കതകടച്ചു. ഇതിൽ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു.

സംഭവസമയം ഭാര്യാസഹോദരിയുടെ കുട്ടികളടക്കം അഞ്ചു കുട്ടികളും മൂന്ന് മുതിർന്നവരും വീട്ടിലുണ്ടായിരുന്നു. ജീപ്പ്‌ ഇടിച്ച്‌ കയറ്റിയതോടെ വീട്ടിലുണ്ടായിരുന്നവർ ഭയന്ന്‌ കുട്ടികളെയും എടുത്ത്‌ പിൻവാതിലിലൂടെ രക്ഷപ്പെട്ട്‌ അയൽവാസികളുടെ വീട്ടിൽ അഭയം പ്രാപിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്‌റ്റഡിയിലെടുത്തു.
أحدث أقدم