അശ്ലീല വീഡിയോകൾ സാമൂ​ഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മുൻ MLAയെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺ​ഗ്രസ്

 


അശ്ലീല വീഡിയോകൾ സാമൂ​ഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് മുൻ എം.എൽ.എയെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺ​ഗ്രസ്. ബാർമറിലെ മുൻ എം.എൽ.എ മേവാരം ജയിനിനെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്.കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ എംഎൽഎയായ മേവാരം ജയിനിനെതിരെ 2023 ഡിസംബർ 20ന് ജോധ്പുരിൽ ഒരു യുവതി ബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. . എന്നാൽ അന്ന് എം.എൽ.എ ആയിരുന്ന ജയിൻ തന്റെ സ്വാധീനം ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു.

മുൻപും മേവാ റാമിന്റെ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് വിഡിയോ വ്യാജമാണെന്ന് വാദിച്ച് കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. 5 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നവംബർ 20ന് ഇ‍ഡിയും മേവാരം ജയിനിനെനെതിരെ കേസെടുത്തിരുന്നു.

أحدث أقدم