മണർകാട് ഓടയ്ക്കുള്ളിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്


കോട്ടയം: കോട്ടയത്ത് മണർകാട് ഓടയ്ക്കുള്ളിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ  അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തി പ്ലംബിംഗ് കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. തലപ്പാടി എൽ പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ.
أحدث أقدم