ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്ക് അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം








സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന് കൊണ്ടുവന്ന ഇത്തരമൊരു മാറ്റം.



ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന . IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാർച്ച് 31 ലെ ജിഎസ്ആർ 240 (ഇ) വിജ്ഞാപനം അനുസരിച്ച് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിൻ്റെ പ്രകടന പരിശോധനയുടെ ഫോമിലും മാറ്റം വരുന്നു. ഇതനുസരിച്ച് അപേക്ഷകൻ്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാഭത ഇല്ല എന്ന് ഫോം നം. 1A യിൽ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിർദ്ദേശം പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.
أحدث أقدم