കോട്ടയത്ത് മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ല ,ഗുണ്ടായിസം കിട്ടി കോൺഗ്രസ് നേതാവ്,..പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ സിബി കൊല്ലനാടനാണ് മീൻ കടയിൽ അതിക്രമം നടത്തിയത്...ജീവനക്കാരിയുടെ മുന്നിൽ വെച്ച് കടയുടമയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. ശേഷം ജീവനക്കാരിയുടെ ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.



 
കോട്ടയം: മീൻകടയിൽ കയറി കോൺഗ്രസ് നേതാവിന്റെ അതിക്രമം. കടുവാക്കുളത്ത് ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്നാരോപിച്ച് ആയിരുന്നു അക്രമം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ സിബി കൊല്ലനാടനാണ് കടയിൽ അതിക്രമം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വിരോധം മനസിൽ വെച്ച് കടയിലെത്തിയ സിബി ജീവനക്കാരിയെ ലൈസൻസ് ചോദിച്ച് ഭീഷണിപ്പെടുത്തി. ജീവനക്കാരിയുടെ മുന്നിൽ വെച്ച് കടയുടമയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. ശേഷം ജീവനക്കാരിയുടെ ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകുമെന്ന് കടയുടമ അറിയിച്ചു.
أحدث أقدم