കൂരാലിയിൽ വെച്ച് ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.


കോട്ടയം: പി.പി. റോഡിൽ കൂരാലിയിൽ വെച്ച് ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുരുവിക്കൂട് തൂങ്ങംപറമ്പിൽ ജോമോൻ ജോസഫ് (49) ആണ് മരിച്ചത്. ഇളങ്ങുളം സുപ്രീം റബ്ബർ കമ്പനി ഗോഡൗണിലെ ജോലിക്കാരനായിരുന്നു. ഇന്നലെ രാവിലെ 7.50നായിരുന്നു അപകടമുണ്ടായത്. കൂരാലിയിൽ ബസ്സിറങ്ങി ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ പിന്നാലെയെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടയിലേക്ക് തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.നിർത്താതെ പോയ ബസ് ഇന്നലെ ഉച്ചയ്ക്കുശേഷം പോലീസ് തൃശ്ശൂർ പുതുക്കാട് ടോൾപ്ലാസയ്ക്കുസമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്നാണ് ബസ് തിരിച്ചറിഞ്ഞത്. നാഗാലാൻഡ് രജിസ്ട്രേഷനുള്ള ബസ് ബെംഗളൂരുവിൽ നിന്നുള്ള ശബരിമല തീർഥാടകരുമായി മടങ്ങുകയായിരുന്നു.
أحدث أقدم