കോട്ടയം നാഗമ്പടത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ


കോട്ടയം: ഒരു കിലോയോളം കഞ്ചാവും
 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച  ഹെറോയിനുമായി(9.2ഗ്രാo)ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി പിടിയിൽ
കോട്ടയം . അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കുമായി വില്പനയ്ക്കായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി ജിതു ഗുർജാർ (32 ) എന്ന യാ ളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജ് P യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു . എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി അസി. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാ ട്ട്  എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാഗമ്പടത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു മയക്ക്മരുന്ന് വില്പന നടത്തിവന്നിരുന്നത. അന്യ സംസ്ഥാന തൊഴിലാളികൾ ഹെറോയിൻ വില്പന നടത്തുന്നതായി എക്സൈസ് കണ്ടെത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. റെയ്ഡിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജ് P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് KR , അനു വി ഗോപിനാഥ്., പ്രിവന്റീ വ് ഓഫീസർമാരായ ബൈജു മോൻ K C , നിഫി ജേക്കബ്. വനിത സിവിൽ എക്സൈസ് ഓഫീസർ സബിത K V എന്നിവരും പങ്കെടുത്തു
أحدث أقدم