പാമ്പാടിക്ക് അഭിമാനമായി അഖിൽ


പാമ്പാടി : ഈ മാസം 8 മുതൽ 13 വരെ ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ഹോക്കിയിൽ കേരളത്തിനായി മത്സരിച്ച അഖിൽ ജോണിന് വെങ്കലം.
ഫോർവേഡായി  കളിച്ചാണ് അഖിൽ കേരളത്തിന് വേണ്ടി വെങ്കലം കരസ്ഥമാക്കിയത്.
പാമ്പാടി ചിറക്കടവിൽ വീട്ടിൽ സി ജെ ജോണിന്റെയും സുമ ജോണിന്റെയും മകനാണ് അഖിൽ, ഏക സഹോദരൻ അമൽ.
മുൻപ് സ്കൂൾ തലത്തിൽ കോട്ടയം ജില്ലക്ക് വേണ്ടിയും കേരളത്തിനു വേണ്ടിയും അനേകം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
പാമ്പാടി ഫുഡ്‌നോട്സ് മാനേജരായി അഖിൽ ജോലി ചെയ്യുന്നു.
أحدث أقدم