ജൂനിയർ ക്ലർക്ക് മുതൽ സ്റ്റേഷൻ മാസ്റ്റർ വരെ, റെയിൽവേയിലെ ഈ സ്വപ്ന തസ്തികകളിലേക്ക് എത്ര ഒഴിവുകൾ? എൻടിപിസിക്ക് ഇനി മാസങ്ങൾ മാത്രം

 


ന്യൂഡൽഹി: നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി) കളിലേക്ക് അപേക്ഷ ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകളുമായി റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (ആർആർബി). ഈ വർഷം ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിലാകും അപേക്ഷ ക്ഷണിക്കുകയെന്നാണ് കഴിഞ്ഞ ദിവസം ആർആർബി പുറത്തിറക്കിയ ആനുവൽ കലണ്ടറിൽ വ്യക്തമാക്കുന്നത്. റെയിൽവേ ഉദ്യോഗാർഥികളുടെ സ്വപ്ന തസ്തികകളാണ് എൻടിപിസിയിൽ ഉൾപ്പെടുന്നത്.

എൻടിപിസിയിൽ ഉൾപ്പെടുന്ന തസ്തികകൾ അറിയാം


ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്
ജൂനിയർ ടൈം കീപ്പർ
ട്രെയിൻ ക്ലാർക്ക്
കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്
ട്രാഫിക് അസിസ്റ്റൻ്റ്
ഗുഡ്‌സ് ഗാർഡ്


സീനിയർ കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്
ജൂനിയ‍ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്
സീനിയ‍ർ ടൈം കീപ്പർ
ജൂനിയർ ടൈം അസിസ്റ്റൻ്റ്
കൊമേഴ്‌സ്യൽ അപ്രൻ്റീസ്
സ്റ്റേഷൻ മാസ്റ്റ‍ർ

ഏകദേശം 35,000 ഒഴിവുകളിലേക്കാകും ആ‍ർആർബി റിക്രൂട്ട്മെൻ്റ് നടത്തുകയെന്നാണ് അനൗദ്യോഗിക റിപ്പോ‍ർട്ട്. ഇതുസംബന്ധിച്ച സ്ഥിരീകരണം ആ‍ർആർബി നൽകിയിട്ടില്ല. ഈ വ‍ർഷം നടത്തുന്ന ടെക്നീഷ്യൻ റിക്രൂട്ട്മെൻ്റിൽ 9,000 ഒഴിവുകളുണ്ടെന്ന് ആ‍ർആർബി വ്യക്തമാക്കിയിട്ടുണ്ട്.

18 - 33 വരെയാണ് വിവിധ തസ്തികകളുടെ പ്രായപരിധി. പ്ലസ്ടു, ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 500 രൂപയും എസ്‍സി, എസ്ടി, പിഡബ്യുബിഡി, വനിതകൾ, ട്രാൻസ്ഡൻഡ‍ർ, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കം തുടങ്ങിയ വിഭാഗങ്ങൾക്ക് 250 രൂപയുമാണ് പരീക്ഷാ ഫീസ്. ജനറൽ, ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് 400 രൂപയും മറ്റുള്ളവർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകും. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ആർആർബിയുടെ https://www.rrbthiruvananthapuram.gov.in/ എന്ന വെബ്സൈറ്റിലാണ് ലഭ്യമാകുക.
أحدث أقدم