ഇടുക്കി : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷൻ സ്വദേശി എല്‍. രതീഷിനെയാണ് (27) മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രായ പൂർത്തിയാകുന്നതിനു മുമ്പ് മാതാപിതാക്കളുടെ അറിവോടുകൂടെ ഇയാള്‍ വിവാഹം ചെയ്തു. വയറുവേദനയെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പെൺകുട്ടിയെ എത്തിച്ചു നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ആശുപത്രി അധികൃതർ പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.