അമ്പലപ്പുഴ: പൊലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. എടത്വ ഇരുപതിൽ ചിറ വീട്ടിൽ സാനി ബേബി (29) ആണ് മരിച്ചത്. ഇന്ന് രാത്രി 8 :30ഓടെ തിരുവല്ല സംസ്ഥാന പാതയിൽ പച്ച ആശുപത്രിക്ക് സമീപമായിരുന്നു അപകടം. പച്ച പള്ളിയിലെ പെരുന്നാളിന് പോയി തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽമടങ്ങുമ്പോൾ ആലപ്പുഴ സൗത്ത് പൊലീസിൻ്റെ ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.പിതാവ്: ബേബി.മാതാവ്: സുനി .
പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു..
Jowan Madhumala
0
Tags
Top Stories