കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്… ഗവർണർ സ്റ്റേ ചെയ്തു….


 
തിരുവനന്തപുരം: കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. ഗവർണർ നാമനിർദേശം നൽകിയ അധ്യാപകരുടെ പത്രിക തള്ളിയതിനെ തുടർന്നാണ് നടപടി. പത്രിക തള്ളിയത് സംബന്ധിച്ച് വി.സി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സർവകലാശാലാ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണർ നാമനിർദേശം നൽകിയ ഡോ. പി. രവീന്ദ്രൻ, ഡോ. ടി.എം വാസുദേവൻ എന്നിവരുടെ പത്രികയാണ് റിട്ടേണിങ് ഓഫിസർ കൂടിയായ രജിസ്ട്രാർ തള്ളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തിൽനിന്ന് മത്സരിച്ചു ജയിച്ചുവന്നവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാൽ, വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയതെന്ന് രാജ്ഭവൻ വ്യക്തമാക്കി. സർവകലാശാലാ ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പത്രിക സമർപ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്
أحدث أقدم