ശുചിത്വമേഖലയ്‌ക്ക്‌ പ്രാധാനം നല്‌കി അകലക്കുന്നം പഞ്ചായത്ത്‌ മിച്ച ബജറ്റ്‌.


അകലക്കുന്നം:  പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ്‌ അവതരിപ്പിച്ചു. 14,57,39,265 രൂപ വരവും, 13,95,98,300 രൂപ ചിലവും 61,40,965 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബെന്നി വടക്കേടം അവതരിപ്പിച്ചത്‌. കൃഷി മൃഗസംരക്ഷണം, ക്ഷീരവികസനം എന്നി മേഖലകള്‍ക്ക്‌ 1,12,45,000 രൂപയും, ലൈഫ്‌ ഭവനനിര്‍മ്മാണ പൂര്‍ത്തികരണത്തിന്‌ 2.5 കോടി രൂപയും, ശുചിത്വ പദ്ധതികള്‍, വൃദ്ധ വികലാംഗ അഗതി ക്ഷേമപദ്ധതികള്‍, പട്ടികജാതി ക്ഷേമം, അംഗനവാടി പൂരകപോഷകാഹാര പദ്ധതി, ദാരിദ്ര ലഘൂകരണ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കായി 2,32,30,000 രൂപ ബജറ്റില്‍ വകയിരുത്തി. പഞ്ചായത്ത്‌ ഹാളില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മിനി ബാബു, ഹെഡ്‌ക്ലര്‍ക്ക്‌ മാര്‍ട്ടിന്‍ ജോസ്‌, വികസന സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്‌ തോമസ്‌, ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റിചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു, മുന്‍പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഞായര്‍കുളം, മുന്‍ വൈസ്‌ പ്രസിഡന്റ്‌ രാജശേഖരന്‍ നായര്‍, മുന്‍ വികസന സ്റ്റാന്റിംഗ്‌കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടെസി രാജു, മെമ്പര്‍മാരായ മാത്തുക്കുട്ടി ആന്റണി, ഷാന്റി ബാബു, ജോര്‍ജ്ജ്‌ തോമസ്‌ തുടങ്ങിവര്‍ സംസാരിച്ചു.

أحدث أقدم