കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മരണമടഞ്ഞത്. ഒഐസിസി സൈബർ വിങ്ങിൻ്റെ ജിസിസി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്.ഭാര്യ സീന ടോണി.മക്കൾ : ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി. മൃതദേഹം നാട്ടിലേക്ക് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.