ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് എൻഐടി അദ്ധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി



കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് എൻഐടി അദ്ധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴി നൽകി. ഷൈജ ആണ്ടവൻ്റെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. കുന്ദമംഗലം സിഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചൊവ്വാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രാഥമിക അന്വേഷണം മാത്രമെന്ന് കുന്ദമംഗലം സി.ഐ പറഞ്ഞു.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം നടക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തത്
أحدث أقدم