കൊച്ചി : ടി പി കേസ് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ കോടതി നൽകിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വെറുതെവിട്ട രണ്ട് പേർ കൂടി കുറ്റക്കാരാണെന്ന് കോടതി കെ കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെ വിട്ടത് റദ്ദാക്കി. പത്തും പന്ത്രണ്ടും പ്രതികൾ കുറ്റക്കാർ
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളില്‍ ആണ് ഹൈക്കോടതി വിധി പറഞ്ഞത്
ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എംഎല്‍എയും നല്‍കിയ അപ്പീലുകളിലാണ് കോടതിയുടെ പരിഗണനയില്‍ വന്നത്.
ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ്അപ്പീലുകളില്‍ വിധി പറഞ്ഞത്.
എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെ ന്നുമായിരുന്നു പ്രതികളുടെ വാദം.വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സിപിഐഎം മുന്‍ നേതാവും ആര്‍എംപി സ്ഥാപക നേതാവുമായ ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുക യായിരുന്നു.