വിളക്കുടി പഞ്ചായത്തിൽ കൂട്ടത്തല്ല്..


 
കൊല്ലം: വിളക്കുടി പഞ്ചായത്തിൽ കൂട്ടത്തല്ല്. പഞ്ചായത്തിലെ എൽ.ഡി.എഫ് – യു.ഡി.എഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തെ ആളുകൾക്കും പരിക്കേറ്റു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെയാണ് അംഗങ്ങൾ ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

വിളക്കുടിയിൽ കഴിഞ്ഞ ആഴ്ച യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗം ശ്രീകലയാണ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻ്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘർഷമുണ്ടായത്. പരസ്പരം പോർവിളിച്ച് പുരുഷ വനിതാ അംഗങ്ങളാണ് തമ്മിൽ തല്ലിയത്. പ്രതിഷേധിക്കാനായി കൊണ്ടുവന്ന കാർഡുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു തമ്മിലടി.
أحدث أقدم