ചവറുകൂനയ്ക്ക് തീപിടിച്ചു…വാൻ കത്തിനശിച്ചു….


 
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്ക്ക് തീപിടിച്ച് സമീപത്ത് കിടന്നിരുന്ന വാൻ കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപം ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്, അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Previous Post Next Post