തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്ക്ക് തീപിടിച്ച് സമീപത്ത് കിടന്നിരുന്ന വാൻ കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപം ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്, അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.