കുറിച്ചി: സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക, 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കുക, പൊളിച്ചു കളഞ്ഞ വാർഡുകൾ പുനർനിർമ്മിക്കുക, ICU ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഒരു വർഷമായി ആശുപത്രി സംരക്ഷണ സമതി നടത്തി വരുന്ന ജനകീയ സമരത്തിന്റെ നാലാം ഘട്ടമായി ത്രിദിന നിരാഹാര സത്യഗ്രഹം ഇന്നലെ രാവിലെ 10.30 ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ C R നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഡോ.ബിനു സചിവോത്തമപുരം അധ്യക്ഷത വഹിച്ചു. കൺവീനർ NK ബിജു, വൈസ് ചെയർമാൻ C P ജയ്മോൻ, ND ബാലകൃഷ്ണൻ, മോഹനൻ, ബിജോ T K, പ്രസന്നൻ ഇത്തിത്താനം, സുരേന്ദ്രൻ സുരഭി തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകൾ അടക്കം നിരവധി സമരസമിതി പ്രവർത്തകർ ഇന്ന് മുതൽ 3 ദിവസം നിരാഹാര സമരത്തിൽ പങ്കാളികളാകുന്നു.
ആശുപത്രി സംരക്ഷണ സമതിയുടെ നേതൃത്തത്തിൽ കുറിച്ചി സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ത്രിദിന നിരാഹാര സത്യഗ്രഹം ആരംഭിച്ചു
Jowan Madhumala
0
Tags
Top Stories