നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് കഴിച്ച് യുവാവ്



മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവർ ചോദിച്ചപ്പോൾ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിൻ്റെ മറുപടി. സംഭവത്തെ തുടർന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു.

വിശന്നാൽ ആളുകൾക്ക് ഭക്ഷണം വാങ്ങി നൽകുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിൻറെ ഞെട്ടലിലാണ് നാട്ടുകാരും. ബസ് സ്റ്റാൻഡിന് സമീപം നിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നത് നാട്ടുകാർക്ക് മനസിലായത്. തുടർന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ മറുപടിയെന്ന് നാട്ടുകാർ പറഞ്ഞു.




പോലീസ് നൽകിയ ഭക്ഷണം മുഴുവൻ കഴിച്ചശേഷം ഇയാൾ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാർ കണ്ടിരുന്നു. അസ്സം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
أحدث أقدم