പാമ്പാടി : പാമ്പാടി വെള്ളൂരിലെ പാണം പടി - വരിയ്ക്ക മാക്കൽ റോഡിലാണ്. സ്ഥലമുടകളുടെ അറിവും സമ്മതവുമില്ലാതെ പഞ്ചായത്ത് 10 അടി വീതിവച്ച് ആസ്തി രജിസ്റ്ററിൽ ചേർത്തതായി പരാതി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വെട്ടിയിൽ രവീന്ദ്രൻ നായരാണ് പരാതിക്കാരൻ. വസ്തു ഉടമയെ നിയമപരമായി അറിയിക്കാതെ 10 അടി ആസ്തി വീതി കണക്കിലെടുക്കാതെ 13 അടി വീതിയെടുത്ത് കോൺക്രീറ്റ് ചെയ്തതായി പരാതി. ഇത് കയ്യേറ്റ പ്രവർത്തിയാണെന്നും അപ്രകാരം 48 മീറ്റർ നീളത്തിൽ 91സെ.മീ വീതിയിൽ വസ്തു കയ്യേറിയതു വഴി 48 ച.മീ സ്ഥലം നഷ്ടപ്പെടുകയും അതുവഴി 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിക്കാരനായ രവീന്ദ്രൻ നായർ പറഞ്ഞു 2018 നവംബർ 20 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത് ഇത് വരേയും ഇതിന് പരിഹാരമായിട്ടില്ല. നവകേരള സദസിന് പരാതി സമർപ്പിച്ചിവന്നെങ്കി ഇനിയും പരിഹാര മറുപടി ലഭിച്ചിട്ടില്ലെന്നും രവീന്ദ്രൻ നായർ പാമ്പാടി പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു പറഞ്ഞു.
പാമ്പാടി പഞ്ചായത്ത് മുൻ ഭരണ സമിതിക്കെതിരെ ഗുരുതര അരോപണവുമായി മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ.
Jowan Madhumala
0
Tags
Pampady newട