സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും..



തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വൈദ്യുതിനിരക്കും വര്‍ധിക്കും. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതുവഴി 24 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
أحدث أقدم