മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും.
സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിന്കേ രൂപമാറ്റം വരുത്തിയാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.