ചിങ്ങവനം: വാഹനം സൈഡ് നൽകാത്തതിന്റെ പേരിൽ സെയിൽസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ ആക്രമിച്ച് ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാമല ഭാഗത്ത് കണിയാമലതാഴെ വീട്ടിൽ വിഷ്ണു പ്രദീപ് (27) എന്നയാ ളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം (20.02.2024) വൈകിട്ട് നാലുമണിയോടുകൂടി പനച്ചിക്കാട് കണിയാമല ഭാഗത്ത് വച്ച് സെയിൽസ് വാഹനമോടിച്ചിരുന്ന കുമരകം പള്ളിച്ചിറ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും ഇയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. യുവാവ് ഓടിച്ചു വന്നിരുന്ന സെയിൽസ് വാഹനം വിഷ്ണു ഓടിച്ച വാഹനത്തിന് സൈഡ് നൽകിയില്ല എന്നതിന്റെ പേരിലാണ് ഇയാൾ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, മൊബൈൽ ഫോൺ പിടിച്ചു പറിച്ചെടുക്കുകയും ചെയ്തത്. തുടർന്ന് അയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. വിഷ്ണു പ്രദീപിന് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച് .ഓ പ്രകാശ് ആർ, എസ്.ഐ സജീർ ഇ.എം, സി.പി.ഓ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പനച്ചിക്കാട് വാഹനം സൈഡ് നൽകാത്തതിന്റെ പേരിൽ സെയിൽസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ ആക്രമിച്ച് ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Jowan Madhumala
0