ചാലക്കുടി: ചാലക്കുടിയില്‍ കനാലില്‍ വീണ് രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു. മാരാംകോട് യാക്കോബായ പള്ളിക്ക് സമീപം പടിഞ്ഞാക്കര വീട്ടില്‍ സിബിയുടെ മകന്‍ ഇവാന്‍ ആണ് മരിച്ചത്. മാരാംകോട് വലതുകര കനാലിലാണ് വീണത്. വീടിനോട് ചേര്‍ന്നുള്ള കനാലില്‍ കുട്ടി വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. ചൊവ്വ വൈകീട്ട് 6ഓടെയായിരുന്നു സംഭവം. കുറേ ദൂരം വെള്ളത്തിലൂടെ ഒഴുകിപോയ കുട്ടിയ കുറച്ചകലെ കുളിക്കുകയായിരുന്നവരാണ് കണ്ടത്. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.