രൺജിത്ത് ശ്രീനിവാസൻ വധക്കേസ്… ജഡ്ജിക്കെതിരെ ഭീഷണി…യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു


 
മാവേലിക്കര: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയിൽ വിധി പറഞ്ഞ ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അസഭ്യം പറഞ്ഞതിനാണ് കേസ്.

ഫേസ്ബുക്കിൽ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ജഡ്ജിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു. ക്വാർട്ടേഴ്സിൽ എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലുണ്ടായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് തീരുമാനം.
أحدث أقدم