കായംകുളം: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടിൽ പ്രശാന്തിൻ്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുവയിലെ വാടക വീടിൻ്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ പാട് ഉള്ളതായി പോലീസ് അറിയിച്ചു. രണ്ടു ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഇവർ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,,ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
Jowan Madhumala
0
Tags
Top Stories