അയ്മനം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഒന്നിന്


വല്യാട് : അയ്മനം കുടുംബാരോഗ്യകേന്ദ്രം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു.. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത മാസം ഒന്നിന് നിർവഹിക്കും. 4.30ന് ആരോഗ്യമന്ത്രി വീണ ജോർജാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  തോമസ് ചാഴിക്കാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും.  കേന്ദ്ര സർക്കാരിൽ നിന്നുള്ള  എൻ എച് എം ഫണ്ട് വിനിയോഗിച്ച് 
 രണ്ട് കോടി രൂപ ചിലവിൽ 6000 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ  ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 
രണ്ട് ഡോക്ടർമാരും ലാബും ഫാർമസിയും പുതിയ ഉൾപ്പെടെയുള്ളവ ഇനി പുതിയ കെട്ടിടത്തിലാകും പ്രവർത്തിക്കുക. ഓഫീസ്, പബ്ലിക് ഹെൽത്ത് വിങ്ങ്, പാലിയേറ്റീവ് കെയർ എന്നിവ പഴയ കെട്ടിടത്തിൽ തുടരും. നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു  വരെ ഒ പി  പ്രവർത്തിക്കുന്നതിന് കൂടുതലായി ഒരു ഡോക്ടർ,  നഴ്സ്,  നേഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്  എന്നിവരെ ആവശ്യമാണ്. ഇതിനു വേണ്ടുന്ന നടപടി സർക്കാർ സ്വീകരിച്ച് കുടുംബാരോഗ്യ കേന്ദ്രം പൂർണ്ണ സജ്ജമാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
أحدث أقدم