മണിമലയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.


 മണിമല: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ  അജിത്ത് പി.എ (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം  വിവാഹവാഗ്ദാനം നൽകി അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ മാരായ വിനു റ്റി.വി, സജീവ്. റ്റി, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, ടോമി സേവ്യർ, സോബിൻ പീറ്റർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم