കോട്ടയം : കലിതുള്ളി മുണ്ടക്കയത്ത് കാറ്റ്… വണ്ടൻപതാൽ 10 സെന്റിൽ 4 വീടുകളുടെ മേൽക്കൂര തകർന്നു
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റിൽ പരക്കെ നാശം. മരങ്ങളും കൊമ്പുകളും വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്. മുണ്ടക്കയം വണ്ടൻപതാൽ 10 സെന്റ് മേഖലയിൽ 4 വീടുകളുടെ ഷീറ്റ് തകർന്നു വീണു…കാറ്റിൽ അടുക്കള ഭാഗത്തിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു പലവീടുകളുടെയും മേല്‍ക്കൂര പറന്ന് പോയിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സമയമെടുക്കും. ഇതുവരെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല..ആളപായമില്ല