ഗാര്‍ഹിക സിലിണ്ടര്‍ വില 100 രൂപ കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി




ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ് വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നും, ദശലക്ഷക്ക ണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാര്‍ഹിക സിലിണ്ടര്‍ വില കുറച്ചതോടെ, പുതുക്കിയ വില 810 രൂപയായി. നേരത്തെ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വില 910 രൂപയായിരുന്നു.


أحدث أقدم