മദ്യലഹരിയിലായ രോഗി 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി !!



നിലമ്പൂര്‍ സ്വദേശി നിസാര്‍ എന്ന ആളാണ് ചാടിയത്. മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോവും വഴിയാണ് സംഭവം. ആംബുലന്‍സില്‍ നിന്നും ഇറങ്ങി ഓടിയ നിസാറിനെ മണാശേരി അങ്ങാടിയില്‍ വെച്ച് കണ്ടെത്തി.

സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസിന്റെ നേതൃത്വത്തിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ തലക്കും കൈക്കും പരിക്കുണ്ട്. ഇയാള്‍ മാനസിക അസ്വസ്ഥ്യം ഉള്ള ആളാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم