ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍


പാലക്കാട്: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ലഹരി മരുന്നു. എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നു ഹെറോയിന്‍ പിടിച്ചെടുത്തു. ട്രയിന്‍ ഒലവക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് 164 ഗ്രാം ഹെറോയിന്‍ പിടികൂടിയത്.

ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ലഗേജ് കാരിയറിലാണ് കറുത്ത ഷോള്‍ഡര്‍ ബാഗ് ഉമസ്ഥനില്ലാതെ കണ്ടത്.

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എക്‌സൈസ് മയക്കു മരുന്നു കണ്ടെത്തിയത്. ബാഗില്‍ വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളില്‍ പ്ലാസ്റ്റിക്ക് കവറുകളിലായിട്ടാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

എക്‌സൈസും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. ലഹരി മരുന്നു കൊണ്ടു വന്നവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
أحدث أقدم