വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു





തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു.
ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി. നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി.






أحدث أقدم