'കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ രാത്രി യാത്ര ചെയ്തു'; 2017ൽ മരിച്ച വയോധികന് എംവിഡിയുടെ വക 500 രൂപ പിഴ


കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചക്. ഇദ്ദേഹം 2017 ഓഗസ്റ്റിലാണ് മരിക്കുന്നത്. മരിക്കുമ്പോൾ 87-ാം വയസുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്.
أحدث أقدم