ഇനി 30 ദിവസം കാത്തിരിക്കേണ്ട; ദുബായില്‍ 5 ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും

 ദുബായില്‍ ഇനി വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാം. നേരത്തെ 30 ദിവസമായിരുന്ന കാലാവധിയാണ് ഇപ്പോള്‍ 5 ദിവസമാക്കി കുറച്ചത്. ഇതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ നേരത്തെ പതിനാറോളം രേഖകള്‍ 



സമര്‍പ്പിക്കണമായിരുന്നു. നിലവില്‍ ഇത് അഞ്ചാക്കി കുറച്ചിട്ടുണ്ട്. ഏഴ് തവണ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടിയിരുന്നത് ഇനി രണ്ട് തവണ മതിയെന്നും ജിഡിആര്‍എഫ്എയുടെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു.

നടപടിയുടെ ഭാഗമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, ദുബായ് ഹെല്‍ത്ത്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം, ജനറല്‍ ഡയറക്ടറേറ്റ്. റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) എന്നീ വകുപ്പുകളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍.

മറ്റ് എമിറേറ്റുകള്‍ക്ക് മുന്‍പേ ദുബായിലാണ് പുതിയ രീതി ആദ്യമായി നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ താമസത്തിനും ജോലിക്കുമുള്ള പെര്‍മിറ്റുകള്‍ സുഗമവും ലളിതമാക്കുകയും ചെയ്യുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. ഇത് സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം സമയവും കുറയ്ക്കും.

أحدث أقدم