കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. തിരുവാതുക്കൽ സ്വദേശിയുടെ വീടിന്റെ മുറ്റത്ത് നിന്ന് ഇന്ന് രാവിലെയാണ് ഒരു പാമ്പിന്റെ മുട്ട കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വിവരം സ്‌നേക്ക് റസ്‌ക്യൂ ടീമിനെ അറിയിച്ചു. ഉടൻ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ പരിസരത്ത് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.