ബോക്സോഫീസിൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്‌ടിച്ച് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്ത് നാലാംദിവസം ആഗോള കളക്ഷൻ അൻപത് കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാള ചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തം. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹൻലാല്‍ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ 50 കോടി ക്ലബ് വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. എന്നാല്‍ ആടുജീവിതം അഡ്വാൻസ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബില്‍ എത്തിയിരുന്നു.സിനിമയുടെ നേട്ടം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം അൻപത് കോടി ക്ലബിൽ കയറിയതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 16.7 കോടി രൂപയാണ് ആടുജീവിതത്തിൻ്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. റിലീസിനേ മികച്ച അഭിപ്രായമുണ്ടാക്കാൻ പൃഥ്വിരാജ് ചിത്രം ആടുജിവിതത്തിന് കഴിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആടുജീവിതം’ 50 കോടി ക്ലബില്‍…
Jowan Madhumala
0
Tags
Top Stories